ചെന്നൈ ഉണൈവകം
കൊതുകുകള്‍ പാര്‍ക്കുന്ന
മുറിയുടെ മൂലക്കില്‍
അഗതിയായ് ഞാനുമെന്‍
പാര്‍ത്ഥനും പാര്‍ത്ത നാള്‍
വട രണ്ടു രൂപ ഇഡലിയോ രണ്ടര
ഒരു ദോശ പത്തിവിടെ ഓംലെറ്റിനാര്‍
പൂരി പൊറോട്ട പൊങ്കല്‍ പൊടിപൂരം
ഊണിനും ചിക്കനും ഒരു വില ഇരുപത്
പലതുണ്ട് മെനുവില്‍ ഇവകൂടാതിനിയും
എന്താനിതെന്നാണ് ചിന്തയിലെങ്കില്‍
ചൊന്നിടാം ഇത് താന്‍ ചെന്നൈ ഉണൈവകം
ചൊന്നിടാം ഇത് താന്‍ ചെന്നൈ ഉണൈവകം
കാലം തളര്‍ത്തിയ കണ്ണുമായിട്ടവിടെ
കാക്കയുണ്ടാകുമാ ഇക്കാക്ക തന്നെ
വെട്ടു തോട്ടില്‍ ജനിച്ചു വളര്‍ന്നിട്ടു
പല വെട്ടിലാണ്ടിട്ടു മദിരാശി വന്നു.
പല യാണ്ടു പലപണി പയറ്റിയിട്ടൊടുവിലീ
ഉലകിന്റെ മൂലക്കൊരൂട്ടു പുരയിട്ടു
സ്നേഹം വിളമ്പിയ പാത്രമെടുത്തിക്ക
ആര്ദ്രമായോതിടും തിന്നിടൂ മക്കളെ...
അമ്മിഞ്ഞ പാലത് പെറ്റമ്മ യാണെങ്കില്‍
ചെന്നൈ ഉണൈവകം പോറ്റമ്മ യാണെടോ
ചക്കരേം പാലും കുഴച്ചു തന്നില്ലേലും
മുട്ടില്ല യൂണിനു മൂന്നു നേരത്തിലും
പറ്റു കുറിച്ചൊരു പുസ്തകം തീര്‍ന്നിട്ടും
പറ്റിയില്ലാ കടം വീട്ടുവാനെങ്കിലും
ഒരു വ്യാഴ വട്ടം കടന്നു പോയാലും
മറക്കുമോ ആ ഇഡലി , വട ദോശയും.
മറക്കുമോ ആ ഇഡലി , വട ദോശയും.
Written By: Rajeel Thottathil
കൊതുകുകള്‍ പാര്‍ക്കുന്ന
മുറിയുടെ മൂലക്കില്‍
അഗതിയായ് ഞാനുമെന്‍
പാര്‍ത്ഥനും പാര്‍ത്ത നാള്‍
വട രണ്ടു രൂപ ഇഡലിയോ രണ്ടര
ഒരു ദോശ പത്തിവിടെ ഓംലെറ്റിനാര്‍
പൂരി പൊറോട്ട പൊങ്കല്‍ പൊടിപൂരം
ഊണിനും ചിക്കനും ഒരു വില ഇരുപത്
പലതുണ്ട് മെനുവില്‍ ഇവകൂടാതിനിയും
എന്താനിതെന്നാണ് ചിന്തയിലെങ്കില്‍
ചൊന്നിടാം ഇത് താന്‍ ചെന്നൈ ഉണൈവകം
ചൊന്നിടാം ഇത് താന്‍ ചെന്നൈ ഉണൈവകം
കാലം തളര്‍ത്തിയ കണ്ണുമായിട്ടവിടെ
കാക്കയുണ്ടാകുമാ ഇക്കാക്ക തന്നെ
വെട്ടു തോട്ടില്‍ ജനിച്ചു വളര്‍ന്നിട്ടു
പല വെട്ടിലാണ്ടിട്ടു മദിരാശി വന്നു.
പല യാണ്ടു പലപണി പയറ്റിയിട്ടൊടുവിലീ
ഉലകിന്റെ മൂലക്കൊരൂട്ടു പുരയിട്ടു
സ്നേഹം വിളമ്പിയ പാത്രമെടുത്തിക്ക
ആര്ദ്രമായോതിടും തിന്നിടൂ മക്കളെ...
അമ്മിഞ്ഞ പാലത് പെറ്റമ്മ യാണെങ്കില്‍
ചെന്നൈ ഉണൈവകം പോറ്റമ്മ യാണെടോ
ചക്കരേം പാലും കുഴച്ചു തന്നില്ലേലും
മുട്ടില്ല യൂണിനു മൂന്നു നേരത്തിലും
പറ്റു കുറിച്ചൊരു പുസ്തകം തീര്‍ന്നിട്ടും
പറ്റിയില്ലാ കടം വീട്ടുവാനെങ്കിലും
ഒരു വ്യാഴ വട്ടം കടന്നു പോയാലും
മറക്കുമോ ആ ഇഡലി , വട ദോശയും.
മറക്കുമോ ആ ഇഡലി , വട ദോശയും.
Written By: Rajeel Thottathil

No comments:
Post a Comment